NEWS LIVE | Pakistan military helicopter enters Indian airspace in Jammu and Kashmir’s PoonchViews:1165|Rating:3.57|View Time:4:Minutes|Likes:5|Dislikes:2
1. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഇന്ത്യയും പാകിസ്ഥാനും വാക് പോര് തുടരുന്നതിനിടെ അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ പ്രകോപനം. വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ ഹെലികോപ്ടര്‍ പറന്നത് ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍. ഇന്ത്യന്‍ സൈന്യം ഹെലികോപടറിന് നേരെ വെടിയുതിര്‍ത്തു. ഉച്ചയ്ക്ക് 12.30ഓടെ ആണ് പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി ഇന്ത്യന്‍ സേന
2. 1991ല്‍ പാകിസ്ഥാനുമായി ഒപ്പുവച്ച കരാറിന്റെ ലംഘനമാണ് ഇതെന്ന് ഇന്ത്യയുടെ ആരോപണം. പാകിസ്ഥാന്റെ നടപടി, ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് മനസിലാക്കാന്‍ എന്ന് സൂചന. വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ തിരിച്ചടിക്കാന്‍ എത്ര സമയം എടുക്കും എന്ന് മനസിലാക്കാന്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക് ഹെലികോപ്ടറുകള്‍ പറത്തുന്നതായും കണ്ടെത്തല്‍. ഈ വര്‍ഷം ആദ്യം പാകിസ്ഥാന്റെ സൈനിക ഹെലികോപ്ടര്‍ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് താഴെ വരെ എത്തിയിരുന്നു.
3. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ വിയോജിപ്പുമായി ബി.ജെ.പിയും ദേവസ്വം ബോര്‍ഡും. അയ്യപ്പ സന്നിധിയില്‍ സി.പി.എം അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും, ശബരിമലയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ദേവസ്വം പ്രസിഡന്റും. സുപ്രീം കോടതി വിധിയില്‍ പുനപരിശോധനാ ഹര്‍ജി ഉള്‍പ്പെടെ അനന്തര നടപടികളുമായി ദേവസ്വം ബോര്‍ഡ്
4. ശബരിമലയെ തകര്‍ക്കാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കും എന്ന് പി.എസ്. ശ്രീധരന്‍ പിള്ള. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സമവായത്തിലൂടെ വേണം. അതേസമയം, വിധി ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതവും പ്രായോഗിക ബുദ്ധിമുട്ടുകളും കൂടി കോടതി പരിഗണിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
5. വിധിക്ക് എതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം ബുധനാഴ്ച ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍. ദേവസ്വം പ്രസിഡന്റും അംഗങ്ങളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിശ്വാസികള്‍ ആയ സ്ത്രീകള്‍ ആരും വിധിയുടെ ബലത്തില്‍ മല ചവിട്ടാന്‍ പോകുമെന്ന് തോന്നുന്നില്ല എന്നും ശ്രീധരന്‍ പിള്ള.
6. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അധിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏറ്റവും വലിയ കടമ്പ ആവുക വനഭൂമിയുടെ ലഭ്യത. 100 ഏക്കര്‍ ഭൂമി ആവശ്യപ്പെടുന്നത് അടിയന്ത ആവശ്യങ്ങള്‍ക്കാണ്. ഇത്രയും ഭൂമി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അനുവദിച്ചില്ല എങ്കില്‍ നിലവിലെ സൗകര്യങ്ങളുമായി മുന്നോട്ടു പോകേണ്ടി വരും എന്ന് ദേവസ്വം ബോര്‍ഡ്
7. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവാവ് മരിച്ചത് നിപ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ മരണ കാരണം എച്ച്1 എന്‍1 ആണെന്നു സ്ഥിരീകരിച്ചു. കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ മുജീബ് മരിച്ചത് നിപ ബാധിച്ചാണ് എന്നു സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു. മുജീബിന്റെ ഭാര്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.
8. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശിപ്പിക്കുമെന്ന് മഹല്ല് കമ്മിറ്റി. പള്ളിയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. വിധി വരുന്നതിന് മുമ്പ് തന്നെ സ്ത്രീകള്‍ വാവര് പള്ളിയില്‍ വരികയും പള്ളിയെ വലം വയ്ക്കുകയും ചെയ്യുമായിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് യാതൊരു വിധ തടസവുമില്ലെന്നും സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി
9. 500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മഹാരാജനെ കൊച്ചിയിലെത്തിച്ചു. ചെന്നൈ വിരുഗംമ്പാക്കത്തു നിന്ന് ഇന്നലെ ഉച്ചയോടെ മഹാരാജനെ കേരള പൊലീസ് പിടികൂടിയത് അതിസാഹസികമായി. പൊലീസിനെ ആക്രമിച്ച് മഹാരാജനെ രക്ഷിക്കാന്‍ ഗുണ്ടാസംഘം നടത്തിയ ശ്രമം അതിജീവിച്ചാണ് ഇയാളെ കേരളത്തിലെത്തിച്ചത്. വട്ടിപ്പലിശക്ക് പണം നല്‍കിയ ശേഷം വായ്പ എടുക്കുന്നവരുടെ സ്വത്ത് പിടിച്ചെടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്
10. പായ്വഞ്ചി മത്സരത്തിനിടെ അപകടത്തില്‍ പെട്ട നാവികസേന കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചോദനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവരും അദ്ദേഹത്തിന്റെ മനോധൈര്യം മാതൃക ആക്കണം എന്നും മോദി പറഞ്ഞു. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ ആണ് പ്രതികരണം. ഫോണില്‍ അഭിലാഷുമായി സംസാരിച്ചിരുന്നു എന്നും പ്രധാനമന്ത്രി അറിയിച്ചു
11. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് ശേഷം കായംകുളം കൊച്ചുണ്ണിയും ആത്മമിത്രം ഇത്തിക്കര പക്കിയും ഒകേ്ടാബര്‍ 11ന് തീയേറ്ററുകളില്‍ എത്തും. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തീയതി നായകന്‍ നിവിന്‍ പോളി തന്നെ ആണ് ഫേസ് ബുക്കിലൂടെ പുറത്തു വിട്ടത്. ഇതിനോടകം തന്നെ സിനിമയുടെ ട്രെയിലറിന് വന്‍ സ്വീകാര്യത ആണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്‌

You may also like...

1 Response

  1. Irshad Rahman says:

    Oro headings kett chirichu povunnu.

Leave a Reply

Your email address will not be published. Required fields are marked *